നാഥാ നീ വരും
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു
ഞാനിരുന്നു (നാഥാ നീ)
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു
നിന്നൂ....
(നാഥാ...)
നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിൻ
കവിൾ തുടുത്തു (നേരിയ)
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങൾ
ചാമരം വീശി
നിൽപ്പൂ....
(നാഥാ...)
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോൾ
എന്തേ
മനം തുടിയ്‌ക്കാൻ (ഈയിളം)
കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ
ഞാനെന്തു
പറയാൻ, എന്തു പറഞ്ഞടുക്കാൻ
(നാഥാ...)
- 315 reads
- English
Recordings
| ഗാനം | Singer | ആലാപനം |
|---|---|---|
| നാഥാ നീ വരും കാലൊച്ച - വിദ്യു | Vidyu |

