ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷഗീതകം
സാഗരമായ്
ഉദയരഥങ്ങള് തേടിവീണ്ടും മരതകരാഗസീമയിൽ
സ്വർണ്ണപ്പറവ പാറി
നിറമേഘച്ചോലയിൽ
വർണ്ണക്കൊടികളാടി
തളിരോലകൈകളിൽ
(ആകാശഗോപുരം)
തീരങ്ങൾക്കു ദൂരേ
വെണ്മുകിലുകൾക്കരികിലായ്
അണയും തോറും ആർദ്രമാകുമൊരു താരകം
ഹിമജലകണം
കൺകോണിലും
ശുഭസൌരഭം അകതാരിലും
മെല്ലെ തൂവിലോലഭാവമാർന്ന
നേരം
(ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന
കപടകേളിയൊരു നാടകം
കൺനിറയുമീ പൂതളിരിനും കരമുകരുമീ പൊന്മണലിനും
അഭയം
നൽകുമാർദ്രഭാവനാജാലം
(ആകാശഗോപുരം)
ആകാശഗോപുരം -അരുൺ വിജയ്
Singer:
Arun Vijay
Lyric:
ആകാശഗോപുരം Audio Player:
It look's like you don't have Adobe Flash Player installed. Get it now.
- Add new comment
- 303 reads
- English


Comments
thnx for the comment...will correct the mistakes in future
ജി വേണുഗോപാലിന്റെ വ്യത്യസ്തമായ ഗാനം. എന്റെ അഭിപ്രായത്തില്‍ ട്രാക്കിനൊപ്പം ഇതു പാടുക അത്ര എളുപ്പവുമല്ല. എന്നാലും നന്നായി പാടിയിട്ടുണ്ട്. പക്ഷേ വരികളില്‍ കുറേ തെറ്റുകള്‍ ഉണ്ട്. അതൊഴിവാക്കാമായിരുന്നു എന്ന അഭിപ്രായം കൂടിയുണ്ട്.
ഇവിടെ ചേര്‍ത്തിരിക്കുന്ന വരികളില്‍ ആകെ രണ്ടു തെറ്റുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. പല്ലവിയിലെ “തളിരോലക്കൈകളില്‍” എന്നത് “കതിരോലക്കൈകളില്‍” എന്നതാണ് ശരി. അതുപോലെ ചരണത്തിലെ “കണ്‍നിറയുമീ പൂതളിരിനും” എന്നത് “കണ്‍നുകരുമീ പൂത്തിരളിനും” എന്നും ആണ്.
പക്ഷേ പാടിയതില്‍ ഇതിലും കൂടുതല്‍ തെറ്റുകള്‍ ഉണ്ട്. ഹൃദയരഥങ്ങള്‍, വര്‍ണ്ണപ്പറവ, സ്വര്‍ണ്ണക്കൊടികള്‍, നിറമേഴും സന്ധ്യയില്‍, അകലും തോറും (ആവര്‍ത്തനത്തില്‍ ഇതു അണയും തോറും എന്നാക്കിയിട്ടുണ്ട്), ശതസൌരഭം, കരളലിയുമീ, പൊന്നുരുകുമീ അകതാരിനും. സാധകമായ്,