കൈതപ്രം ദാമോദരൻ നമ്പൂതിരി


ആദ്യ ചലച്ചിത്രഗാനത്തിലൂടെത്തന്നെ മലയാളത്തിനു പ്രിയങ്കരനായി മാറിയ ചലച്ചിത്രഗാന രചയിതാവ്‌, ചലച്ചിത്രങ്ങളിൽ സംഗീതജ്ഞനായി വേഷമിടുവാൻ സംവിധായകര്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കുന്ന അഭിനേതാവ്‌,"ദേവദുന്ദുഭി സാന്ദ്രലയം" മുതല്‍ ആബാലവൃദ്ധം ജനങ്ങള്‍ നൃത്തം വച്ച‍ "ലജ്ജാവതി" എന്ന ഗാനം വരെയും പിറന്നു വീണത്‌ ഒരേ ആളിന്റെ തൂലികയില്‍ നിന്നാണൊ എന്നു തോന്നിപ്പിക്കുമാറും വ്യത്യസ്തതയേറിയ ഗാനങ്ങള്‍ രചിക്കുന്നതും വേറെയാരുമല്ല.പയ്യന്നൂര്‍ക്കാരനായ വേദ പണ്ഡിതന്‍ "കൈതപ്രം ദാമോദരന്‍ നമ്പൂതിരി". 1986 ല്‍ ഫാസിലിന്റെ "എന്നെന്നും കണ്ണേട്ടന്റെ" എന്ന ചലച്ചിത്രത്തിലൂടെ രംഗത്തെത്തിയ കൈതപ്രം തിരുമേനിക്ക്‌ പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല

 

പ്രസിദ്ധ ഗാനരചയിതാവും സംഗീത സംവിധായകനും നടനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കൈതപ്രം ഗ്രാമത്തില്‍ ജനിച്ചു,ആദ്യ
കാലത്ത് വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായിരുന്ന കൈതപ്രം പിന്നീട്
മാതൃഭൂമിയില്‍ പ്രൂഫ് റീഡര്‍ ആയി.ഫാസിലിന്റെ "എന്നെന്നും കണ്ണേട്ടന്റെ" എന്ന
ചിത്രത്തിനു ഗാനരചന നിര്‍വഹിച്ചു കൊണ്ടാണു സിനിമാരംഗത്ത് എത്തിയത്.നാനൂറോളം
സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത
പ്രവര്‍ത്തനത്തിനു തുളസീവന പുരസ്കാരം,കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡ്,
എന്നിവക്കു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് അവാര്‍ഡുകള്‍
നേടിയിട്ടുണ്ട്."തീച്ചാമുണ്ഡി" , "കൈതപ്രം കവിതകള്‍" എന്നീ കവിതാ സമാഹാരങ്ങളും
"സ്നേഹ രാമായണം" എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഭാര്യ : ദേവി അന്തര്‍ജ്ജനം
മക്കള്‍ ; ദീപാങ്കുരന്‍,ദേവ ദര്‍ശന്‍
വിലാസം : കാരുണ്യം,തിരുവണ്ണൂര്‍ നട,കോഴിക്കോട് -29

സാമജ സഞ്ചാരിണീ.... യൂസഫലി

സാമജ സഞ്ചാരിണീ.... യൂസഫലി കേച്ചേരിയുടെതല്ലെ?

തികച്ചും ശരിയാണു

തികച്ചും ശരിയാണു അനോണീ..നന്ദി.ഇപ്പോൾത്തന്നെ തിരുത്തിയേക്കാം..!

ചേട്ടാ, എനിക്കു മലയാളത്തിൽ

ചേട്ടാ, എനിക്കു മലയാളത്തിൽ ആദ്യമായ് എ.ആർ.റഹ്‌മാൻ സങ്കീതം ചെയ്ത യോദ്ധാ എന്ന ചിത്രത്തിൽ ലാലേട്ടനും ജഗതിക്കും വേണ്ടി ദാ‍സേട്ടനും ശ്രീകുട്ടനും ചേർന്നു പാടിയ “പടകാളി ചങ്കിച്ചങ്കിരി...” എന്നു തുടങ്ങുന്ന ഗാനം എങ്ങനെങ്ങിലും ഒന്നു എഴുതി തരാമോ?

പ്ലീസ്..........

എന്ന്,

ഷിനുകുട്ടൻ

9846002293

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

Titlesort icon Film/album Singer Raaga
അമ്പിളിപ്പൂവട്ടം എന്ന് സ്വന്തം ജാനകിക്കുട്ടി കെ ജെ യേശുദാസ്
ആറ്റു നോറ്റുണ്ടായൊരുണ്ണി ശാന്തം
ഇനിയും പരിഭവമരുതേ കൈക്കുടന്ന നിലാവ് കെ ജെ യേശുദാസ്
ഇനിയെന്തു പാടേണ്ടു ഞാൻ ഉദയപുരം സുൽത്താൻ കെ ജെ യേശുദാസ്
എങ്ങനെ ഞാൻ ഉറക്കേണ്ടൂ ദേശാടനം സുജാത മോഹൻ
എന്തെന്നറിയാത്തൊരാരാധന തീർത്ഥാടനം കെ എസ് ചിത്ര
എന്തെന്നറിയാത്തൊരാരാധനയുടെ തീർത്ഥാടനം കെ എസ് ചിത്ര കല്യാണവസന്തം
എന്നുവരും നീ എന്നുവരും നീ കണ്ണകി കെ ജെ യേശുദാസ് ശങ്കരാഭരണം
എന്നോടെന്തിനീ പിണക്കം കളിയാട്ടം ഭാവന രാധാകൃഷ്ണൻ
കണ്ണാ ഓടി വാ ശാന്തം കെ ജെ യേശുദാസ് ഹിന്ദോളം
കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ അഗ്നിസാക്ഷി സുജാത മോഹൻ
കതിവന്നൂർ വീരനെ കളിയാട്ടം കല്ലറ ഗോപൻ
കളിവീടുറങ്ങിയല്ലോ ദേശാടനം
ഗംഗേ മഹാമംഗളേ അഗ്നിസാക്ഷി
ഗോപാലികേ നീകണ്ടുവോ താലോലം കെ ജെ യേശുദാസ്
ചെമ്പകപ്പൂമൊട്ടിനുള്ളിൽ എന്ന് സ്വന്തം ജാനകിക്കുട്ടി കെ എസ് ചിത്ര
തേൻ തുളുമ്പും ഓർമ്മയായി എന്ന് സ്വന്തം ജാനകിക്കുട്ടി കെ ജെ യേശുദാസ്
പയ്യന്നൂർ പവിത്രം കാൽച്ചിലമ്പ് കെ എസ് ചിത്ര ആരഭി
പയ്യന്നൂർ പവിത്രം പൊൻ വിരലിൽ കാൽച്ചിലമ്പ് ദീപാങ്കുരൻ
പാടാത്ത വൃന്ദാവനം താലോലം കെ ജെ യേശുദാസ്
പാർവണ പാൽമഴ എന്ന് സ്വന്തം ജാനകിക്കുട്ടി കെ എസ് ചിത്ര
പൂമുഖം വിടർന്നാൽ കാരുണ്യം കെ ജെ യേശുദാസ് മോഹനം
മംഗളദീപവുമായ് കൈക്കുടന്ന നിലാവ്
മറഞ്ഞു പോയതെന്തേ കാരുണ്യം കെ ജെ യേശുദാസ് വൃന്ദാവനസാരംഗ്
മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ കൈക്കുടന്ന നിലാവ് കെ ജെ യേശുദാസ്

ആലപിച്ച ഗാനങ്ങള്‍