കെ ജെ യേശുദാസ്


Yesudas

സ്വന്തം സ്വരത്തേക്കാൾ മലയാളിക്ക് വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന സ്വരത്തിന്റെ ഉടമ ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉള്ളൂ.കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്.അഗ്നി പോലെ പടരുന്ന ,മഞ്ഞു തുള്ളി പോലെ കുളിർ പകരുന്ന ,സാഗരം പോലെ ഇരമ്പുന്ന ദല മർമ്മരം പോലെ ഹൃദയത്തിൽ ആമന്ത്രണം ചെയ്യുന്ന ആ മധുര ശബ്ദം ആദ്യമായി സിനിമയിലെത്തുന്നത് നാലു വരി ശ്ലോകത്തിലൂടെയാണ്.ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്പദമാക്കി നമ്പിയത്ത് നിർമ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത "കാൽ പാടുകൾ" എന്ന ചിത്രത്തിൽ

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന  വാഴുന്ന
മാതൃകാ സ്ഥാനമാണിത്

എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തിൽ ആദ്യമായി റെക്കോഡ് ചെയ്തപ്പോൾ ആ മഹാഗായകൻ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി.ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികൾ  ഗാന ഗന്ധർവ്വൻ എന്നു സ്നേഹാദരപൂർവ്വം സംബോധന ചെയ്യുന്നത്.

1940 ജനുവരി 10 നു ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും 5 മക്കളിൽ മൂത്ത പുത്രനായി യേശുദാസ് ജനിച്ചു.ചെറുപ്രായത്തിൽ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. പിതാവ് തന്നെയായിരുന്നു ഗുരുനാഥനും.എട്ടു വയസ്സുള്ളപ്പോൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ സ്വന്തമാക്കി.1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റെ കീഴിൽ ഒരു വർഷത്തെ സംഗീതാഭ്യസനം.തുടർന്ന് പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുളം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്നു വർഷവും സംഗീതം പഠിച്ചു.

എസ് എസ് എൽ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ ചേർന്നു.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ. യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാടാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ കാല്പാടുകൾ എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ " ശ്രീ കോവിൽ"ആയിരുന്നു. മലയാളത്തിലും മറ്റു ഇൻഡ്യൻ ഭാഷകളിലുമായി 30000 ൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യ മേള,കായംകുളം കൊച്ചുണ്ണി, അനാർക്കലി, പഠിച്ച കള്ളൻ, അച്ചാണി, ഹർഷ ബാഷ്പം, നിറകുടം, കതിർ മണ്ഡപം, പാതിരാ സൂര്യൻ, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.

ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റവും കൂടുതൽ തവണ ലഭിച്ചത് ഈ അനുഗ്രഹീത ഗായകനാണ്.

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

Titlesort icon Film/album Singer Raaga
അനുരാഗവല്ലരി കടിഞ്ഞൂൽ കായ്ച്ചു സഞ്ചാരി
അമ്പിളിപ്പൂമലയിൽ മാളിക പണിയുന്നവർ കെ ജെ യേശുദാസ്
ആഴിയോടിന്നും അല ചോദിച്ചു സ്നേഹം ഒരു പ്രവാഹം കെ ജെ യേശുദാസ്
ആശ്ചര്യ ചൂഡാമണി തീക്കനൽ കെ ജെ യേശുദാസ്
ഇവിടത്തെ ചേച്ചിക്കിന്നലെ മുതലൊരു ജലദോഷം അഴകുള്ള സെലീനാ ലതാ രാജു
ഇവിടെ മനുഷ്യനെന്തു വില സഞ്ചാരി കെ ജെ യേശുദാസ്
ഒടുവിൽ നീയും താറാവ് കെ ജെ യേശുദാസ്
ഒറ്റക്കാലിൽ തപസ്സു ചെയ്യും താറാവ്
കമനീയ മലർമേനി കണ്ടാൽ സഞ്ചാരി പി സുശീല
കാറ്റിനു കുളിരു കോരി തീക്കനൽ
കാലമേ നിനക്കഭിനന്ദനം ആവണിത്തെന്നൽ കെ ജെ യേശുദാസ്
കാളമേഘത്തൊപ്പി വെച്ച അഴകുള്ള സെലീനാ
കാളിക്ക് ഭരണിനാളിൽ മാളിക പണിയുന്നവർ കെ ജെ യേശുദാസ്
കൈലാസത്തിരുമലയിൽ അയ്യപ്പഭക്തിഗാനങ്ങൾ കെ ജെ യേശുദാസ്
കർപ്പൂരദീപം തെളിഞ്ഞു സഞ്ചാരി
ഗാഗുൽത്താമലകളേ ജീസസ് കെ ജെ യേശുദാസ്
ഗാനമേ ഉണരൂ മൗനരാഗം
ചന്ദ്രമൗലീ തീക്കനൽ കെ ജെ യേശുദാസ്
ഞാൻ നിനക്കാരുമല്ല മൗനരാഗം കെ ജെ യേശുദാസ്
ഡാർലിംഗ് അഴകുള്ള സെലീനാ കെ ജെ യേശുദാസ്
തക്കിടമുണ്ടൻ താറാവെ താറാവ് കെ ജെ യേശുദാസ്
തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം സഞ്ചാരി
താജ് മഹൽ നിർമ്മിച്ച അഴകുള്ള സെലീനാ പി സുശീല
താരാപഥങ്ങളേ ഉദയം കിഴക്ക് തന്നെ (താളപ്പിഴ) കെ ജെ യേശുദാസ്
താഴമ്പൂക്കുടയൊന്നു നിവരുന്നേ താറാവ്

ആലപിച്ച ഗാനങ്ങള്‍

Titlesort icon Film/album
പച്ച പനങ്കിളി തത്തേ മധുരഗീതങ്ങൾ
മാമവ മാധവ മധുമാഥീ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
സൃഷ്ടിതന്‍ സൌന്ദര്യ മുന്തിരിച്ചാറിനായ് സൃഷ്ടി
അ അ അ അ അഴിമതി നാറാപിള്ള ഏപ്രിൽ 18
അംഗനമാർ മൗലേ അങ്കത്തട്ട്
അംഗനയെന്നാൽ എറണാകുളം ജംഗ്‌ഷൻ
അംബരപ്പൂ വീഥിയിലെ ഇരുപതാം നൂറ്റാണ്ട്
അകത്തെരിയും കൊടും തീയിൻ പൊന്നും പൂവും
അകലങ്ങളിലെ അത്ഭുതമേ മണ്ണ്
അകലുകയോ തമ്മിലകലുകയോ കാവാലം ചുണ്ടൻ
അകലെ നിന്നു ഞാൻ പ്രിയസഖി രാധ
അകലെ നീലാംബരിയിൽ കറൻസി
അകലെ പോലും ആഴി
അകലെ ശ്യാമവാനം കാഞ്ചനം
അകലെയകലെ നീലാകാശം മിടുമിടുക്കി
അകലെയാകാശ പനിനീർപ്പൂന്തോപ്പിൽ എന്റെ നീലാകാശം
അകലേ അകലേ അലയുന്ന മയില്‍പ്പീലിക്കാവ്
അകിലും കന്മദവും ആലിബാബയും 41 കള്ളന്മാരും
അക്കരപ്പച്ചയിലെ സ്ഥാനാർത്ഥി സാറാമ്മ
അക്കരെ ഇക്കരെ നിന്നാലെങ്ങനെ ഇതാ ഒരു തീരം
അക്കരെ നിക്കണ ചക്കരമാവിലെ പൂജാപുഷ്പം
അക്കരെയക്കരെയക്കരെയല്ലോ കടത്തനാട്ടു മാക്കം
അക്കരെയിക്കരെ ഇത്തിരിനേരം ഒത്തിരിക്കാര്യം
അക്കൽദാമയിൽ പാപം പേറിയ ചുഴി
അഗാധനീലിമയിൽ കാത്തിരുന്ന നിക്കാഹ്
അഗ്നികിരീടമണിഞ്ഞവളേ അദ്ധ്യാപിക
അഗ്നിപർവതം പുകഞ്ഞൂ അനുഭവങ്ങൾ പാളിച്ചകൾ
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു കൊച്ചനിയത്തി
അഗ്രേ പശ്യാമി ശ്രീ ഗുരുവായൂരപ്പൻ (old )
അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു ഒതേനന്റെ മകൻ
അങ്ങകലെ കിഴക്കൻ ദിക്കിൽ അനഘ
അങ്ങനെ എൻ കരൾകൂട്ടിൽ തൊമ്മന്റെ മക്കൾ (ഓൾഡ്)
അച്ഛന്റെ പൊന്നു മോളേ ഹൃദയത്തിൽ സൂക്ഷിക്കാൻ
അച്ഛൻ കൊമ്പത്ത് നസീമ
അജ്ഞാതതീരങ്ങളെ ആനപ്പാച്ചൻ
അജ്ഞാതപുഷ്പമെ അഭിരാമപുഷ്പമേ മധുരപ്പതിനേഴ്
അജ്ഞാതസഖീ ആത്മസഖീ ഒള്ളതു മതി
അഞ്ചിതളിൽ വിരിയും ഉയരങ്ങളിൽ
അഞ്ചു ശരങ്ങളും പരിണയം
അഞ്ച് സുന്ദരികൾ അഞ്ചു സുന്ദരികൾ
അഞ്ജനക്കുളിർനീലവിണ്ണിലെ ചട്ടമ്പിക്കവല
അഞ്ജനമിഴികളിൽ ആയിരമായിരം കോളേജ് ഗേൾ
അഞ്ജനമിഴികൾ നിറഞ്ഞു വെളിച്ചം ഇല്ലാത്ത വീഥി
അടി തൊഴുന്നേൻ ദേവി മാമാങ്കം
അടിച്ചങ്ങു പൂസായി തീക്കടൽ
അടിമുടി അണിഞ്ഞൊരുങ്ങി രണ്ടു ജന്മം
അടിമുടി പൂത്തു നിന്നു അമ്മക്കൊരുമ്മ
അടുക്കുന്തോറും അകലെ അനുഭൂതി
അടുത്താൽ അടി പണിയും അജയനും വിജയനും
അണിവാകച്ചാർത്തിൽ മയില്‍പ്പീലി
അണിവൈരക്കല്ലുമാല കുടമാറ്റം
അതിമനോഹരം ആദ്യത്തെ ചുംബനം ഉത്സവഗാനങ്ങൾ (തരംഗിണി ) - വോളിയം 3
അതിരുകളറിയാത്ത പക്ഷി ഗസൽ
അത്തപ്പൂവും നുള്ളി പുന്നാരം ചൊല്ലി ചൊല്ലി
അത്തിപ്പഴക്കാട്ടിൽ പേരിടാത്ത കഥ
അത്തിവരമ്പിൽ തത്തകൾ പാടും ഭാഗ്യവാൻ
അദ്വൈതം ജനിച്ച നാട്ടിൽ ലൈൻ ബസ്
അധരം മധുചഷകം പ്രീതി
അധരം മധുരം ഓമലാളെ ഹൃദയാഞ്ജലി
അനഘ സങ്കല്പ ഗായികേ അണിയറ
അനന്തനീലവിണ്ണിൽ നിന്നടർന്ന പരസ്പരം
അനന്തമാം അഗാധമാം നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം
അനന്തശയനാ ഖദീജ
അനാദിയാം എൻ സ്നേഹം സഹയാത്രികയ്ക്ക് സ്നേഹപൂർവം
അനുപമ സൗന്ദര്യമേ അടവുകൾ പതിനെട്ട്
അനുപമേ അഴകേ അര നാഴിക നേരം
അനുഭവങ്ങളേ നന്ദി അനുഭവങ്ങളേ നന്ദി
അനുമതിയേകൂ മനസ്സിലെ ദേവീ തിരകൾ
അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ റൗഡി രാജമ്മ
അനുരാഗ സുധയാൽ യൗവനം ദാഹം
അനുരാഗ സുരഭില നിമിഷങ്ങളേ പഞ്ചമി
അനുരാഗം കല്പന
അനുരാഗം അനുരാഗം മിസ്സി
അനുരാഗം കണ്ണിൽ മുളക്കും മിണ്ടാപ്പെണ്ണ്
അനുരാഗകലികേ വിടരൂ അട്ടിമറി
അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ തച്ചോളി അമ്പു
അനുരാഗഗാനം പോലെ ഉദ്യോഗസ്ഥ
അനുരാഗത്തിൻ ബോയ് ഫ്രണ്ട്
അനുരാഗമേ അനുരാഗമേ ഹലോ ഡാർലിംഗ്
അനുരാഗമേ നിൻ വീഥിയിൽ മലർ മരുപ്പച്ച
അനുരാഗലോല നീ അരികിലെല്ലെങ്കിൽ മധുരഗീതങ്ങൾ - വോളിയം 2
അനുരാഗലോലഗാത്രി ധ്വനി
അനുരാഗവല്ലരി കടിഞ്ഞൂൽ കായ്ച്ചു സഞ്ചാരി
അനുരാഗസുധയാൽ യൗവനം ദാഹം
അനുരാഗിണീ ഇതാ എൻ ഒരു കുടക്കീഴിൽ
അനുവദിക്കൂ ദേവീ തീർത്ഥയാത്ര
അനുവാദമില്ലാതെ അകത്തുവന്നു പുഴ
അന്തരിന്ദ്രിയ ദാഹങ്ങൾ അവളുടെ രാവുകൾ
അന്തിപ്പറവകളെങ്ങോ ചേക്കേറുന്നു അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
അന്തിമലരികൾ പൂത്തു പൂത്തു നൈറ്റ് ഡ്യൂട്ടി
അന്തിമലർക്കിളി കൂടണഞ്ഞു ചട്ടമ്പിക്കവല
അന്തിമാനം പൂത്ത പോലെ ചുക്കാൻ
അന്തിയിളം കള്ള്‌ എൻ അല്ലിത്താമരക്കണ്ണ്‌ മാണി കോയ കുറുപ്പ്
അന്തിവെയിൽ പൊന്നുതിരും ഉള്ളടക്കം
അന്ധകാരം പാഥേയം
അന്നലൂഞ്ഞാൽ പുറപ്പാട്
അന്നു നിന്റെ നുണക്കുഴി പരീക്ഷ
അന്നു നിൻ കണ്ഠത്തിലർപ്പിച്ച കളിമൺ പ്രതിമകൾ
അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് ആർദ്രഗീതങ്ങൾ
അപസ്വരങ്ങൾ ചിത്രമേള