Submitted by Ethiran Kathiravan (not verified) on Tue, 12 Jan 2010 - 08:54.
മണീ: പുരാണങ്ങളിലെ മന്ദാരം അല്ല ഇന്നത്തെ മലയാളി മുറ്റത്തു വളർത്തുന്ന മന്ദാരം. സ്വർഗ്ഗത്തിലെ കല്പവൃക്ഷങ്ങളിലൊന്നിന്റെ പൂവാണ് മന്ദാരം. ഒരിയ്ക്കലും വാടാത്തത്. കാമദേവന് ഇതു വരെ അതു കിട്ടിയിട്ടില്ല. പക്ഷെ ഭയങ്കര മണമുള്ളതല്ലെ ഇരിയ്ക്കട്ടെ എന്നാണ് നമ്മുടെ ഗാനരചയിതാക്കൾ കരുതുന്നത്. :അഞ്ചു ശരങ്ങളും പോരാതെ മൻമഥൻ “ ഇനി ഇതും ചേർക്കുമൊ എന്തോ.
“മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ” എന്നൊക്കെ പ്രാസത്തിനു വേണ്ടിയും എഴുതും. “മന്ദാരച്ചെപ്പുണ്ടോ” എന്നു ചോദിച്ചാൽ അതെന്താ മന്ദാരപ്പൂ ചെപ്പിൽ വയ്ക്കാറുണ്ടോ എന്നൊന്നും ബോതർ ചെയ്യാറില്ല നമ്മൾ. ‘ചെത്തി മന്ദാരം തുളസി...” ഒരു നാടൻ പാട്ടാണ്. അതിലെ മന്ദാരം എരിയ്ക്കിൻ പൂ ആവാൻ സാദ്ധ്യതയുണ്ട്. എരിയ്ക്കിൻ പൂ മാലകെട്ടാൻ ഉപയോഗിയ്ക്കാറുണ്ട്. (ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി തെരുവൊക്കെ നടന്നുണ്ണി ഉറിയറുത്തു” എന്നാണ് ആ പഴയപാട്ട്) മന്ദാരം= 1. മുരിക്ക് (സൂക്ഷ്മമായ മുള്ളുകൾ ഉള്ളത്) 2. എരിക്ക് (മന്ദാഗ്നികളെ ഔഷധത്വേന പ്രാപിയ്ക്കുന്നത്) എന്നീ അർത്ഥങ്ങളും ശബ്ദതാരാവലിയിൽ.
പുരാണങ്ങളിലെ മന്ദാരം അല്ല
മണീ:
പുരാണങ്ങളിലെ മന്ദാരം അല്ല ഇന്നത്തെ മലയാളി മുറ്റത്തു വളർത്തുന്ന മന്ദാരം. സ്വർഗ്ഗത്തിലെ കല്പവൃക്ഷങ്ങളിലൊന്നിന്റെ പൂവാണ് മന്ദാരം. ഒരിയ്ക്കലും വാടാത്തത്. കാമദേവന് ഇതു വരെ അതു കിട്ടിയിട്ടില്ല. പക്ഷെ ഭയങ്കര മണമുള്ളതല്ലെ ഇരിയ്ക്കട്ടെ എന്നാണ് നമ്മുടെ ഗാനരചയിതാക്കൾ കരുതുന്നത്.
:അഞ്ചു ശരങ്ങളും പോരാതെ മൻമഥൻ “ ഇനി ഇതും ചേർക്കുമൊ എന്തോ.
“മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ” എന്നൊക്കെ പ്രാസത്തിനു വേണ്ടിയും എഴുതും. “മന്ദാരച്ചെപ്പുണ്ടോ” എന്നു ചോദിച്ചാൽ അതെന്താ മന്ദാരപ്പൂ ചെപ്പിൽ വയ്ക്കാറുണ്ടോ എന്നൊന്നും ബോതർ ചെയ്യാറില്ല നമ്മൾ.
‘ചെത്തി മന്ദാരം തുളസി...” ഒരു നാടൻ പാട്ടാണ്. അതിലെ മന്ദാരം എരിയ്ക്കിൻ പൂ ആവാൻ സാദ്ധ്യതയുണ്ട്. എരിയ്ക്കിൻ പൂ മാലകെട്ടാൻ ഉപയോഗിയ്ക്കാറുണ്ട്.
(ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി തെരുവൊക്കെ നടന്നുണ്ണി ഉറിയറുത്തു” എന്നാണ് ആ പഴയപാട്ട്)
മന്ദാരം= 1. മുരിക്ക് (സൂക്ഷ്മമായ മുള്ളുകൾ ഉള്ളത്)
2. എരിക്ക് (മന്ദാഗ്നികളെ ഔഷധത്വേന പ്രാപിയ്ക്കുന്നത്)
എന്നീ അർത്ഥങ്ങളും ശബ്ദതാരാവലിയിൽ.
എ. ക. ൻ