Malayalamsongslyrics.com
  
 
 
  HOME LOGIN REGISTER SEARCH CATEGORIES FEEDBACK CONTACT ABOUT US
 
വലം പിരി ശംഖില്‍
ലളിതസംഗീതം
Film/Album വസന്തഗീതങ്ങൾ - തരംഗിണി
Lyricist ബിച്ചു തിരുമല
Music രവീന്ദ്രന്‍
Raga Unknown
Singer യേശുദാസ് കെ ജെ
Contributor സതീഷ് മേനോൻ
Lyrics

ആ...ആ...ആ....ആ..

വലം പിരി ശംഖില്‍ തുളസീ തീര്‍ത്ഥം
മലയജ കുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയില്‍ അഴകിന്നഴകേ
നിന്റെ മനോഹരരൂപം മദാലസരൂപം കോമളരൂപം
വലം പിരി ശംഖില്‍ തുളസീ തീര്‍ത്ഥം...
ആ ആ..ആ...ആ

ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയില്‍
സുന്ദരി തേടുന്നതാരെ ആരെ
(ചുറ്റ...)
ആ ചിത്രമെഴുതിയ മാരനെയോ
അതിലെ അവതാര ദേവനെയോ പറയൂ നീ
(വലം പിരി..)


വാതില്‍ മാടത്തിലെ രതിശില്‍പവേളയില്‍
കണ്മണി കാണുന്നതെന്തേ എന്തേ
(വാതില്‍..)
ആ ശില്‍പ കലയുടെ ചാതുര്യമോ
അതിലെ ശൃംഗാര ചാപല്യമോ പറയൂ നീ
(വലം പിരി..)

 
 Back    
   
   
HOME ABOUT US FEEDBACK TELL A FRIEND CONTACT